കാനറികളുടെ സാംബ ഡാൻസ് ; സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക് ; വിനീഷ്യസിന് ഡബിൾ 

ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിൽ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ സ്കോട്ട്ലൻ്റിനെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. ആത്മവിശ്വാസത്തോടെ സ്വന്തം ബോക്സിനുള്ളില്‍ പന്ത് തട്ടിയ സ്കോട്ട്ഡലൻഡിന് പിഴച്ചപ്പോള്‍ വിനീഷ്യസ് ജൂനിയറർക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടർച്ചയായി ഗോള്‍ നേടി റയല്‍ മാഡ്രിഡിന്‍റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു.

Advertisements

എതിരില്ലാത്ത ഒരു ബ്രസീലിയൻ ഗോളില്‍ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോള്‍ വിനിയെ തേടി തന്‍റെ ഗോള്‍ എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്റഷിന്‍റെ പറന്നിറങ്ങിയ ക്രോസില്‍ വിനിക്ക് തലവയ്ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പകുതി നിരന്തരം ബ്രസീലിയൻ ഗോള്‍ മുഖം ലക്ഷ്യമാക്കി സ്കോട്ടിഷ് ആക്രമണങ്ങള്‍ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളില്‍ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റില്‍ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു. ബ്രൂണോയുടെ കിടിലൻ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. ഒടുവില്‍ 75-ാം മിനിറ്റില്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം നെയ്മർ മഞ്ഞ ജേഴ്സിയില്‍ കളത്തിറങ്ങി. ലഭിച്ച സമയത്തില്‍ ഒരു ഷോട്ട് ഉതിർക്കാനും താരത്തിന് സാധിച്ചു.

Hot Topics

Related Articles