കോട്ടയം നഗരമധ്യത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ പേര് നഗരസഭ അധികൃതർ പുറത്ത് വിട്ടില്ല; ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി കോട്ടയത്തെ പൊതുപ്രവർത്തകൻ

കോട്ടയം: നഗരമധ്യത്തിലെ ഒൻപത് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ നഗരസഭയ്ക്ക് എതിരെ ആരോഗ്യമന്ത്രി കെ.മുരളീധരന് പരാതി നൽകി പൊതുപ്രവർത്തകൻ. പൊതുപ്രവർത്തകനായ പ്രിൻസ് കിഷോറാണ് പരാതി നൽകിയത്. കോട്ടയം നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് നടത്തിയ പരിശോധനയിൽ മുപ്പതോളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ഒൻപത് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതായാണ് റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ, ഈ ഹോട്ടലുകളുടെ ഒന്നും പേര് കോട്ടയം നഗരസഭ അധികൃതർ പുറത്ത് വിട്ടിരുന്നില്ല. ഇതിനെതിരെയാണ് പൊതുപ്രവർത്തകർ പരാതിയുമായി രംഗത്ത് എത്തിയത്. നഗരസഭ നടപടിയെടുത്ത ഹോട്ടലുകളുടെ പേരും വിവരവും അറിയാൻ പൊതുജനങ്ങൾക്ക് സാധിക്കുന്നില്ലെന്നും ഇത് സാധാരണക്കാരുടെ അവകാശത്തിന്റെ ലംഘനമാണ് എന്നും അദ്ദേഹം നൽകിയത പരാതിയിൽ പറയുന്നു.

Advertisements

ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങൾക്ക് ഈ വിവരങ്ങൾ അറിയാനുള്ള അവകാശമുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ പേരും അവർക്കെതിരെ സ്വീകരിക്കുന്ന നടപടികളും പരസ്യമായി പ്രസിദ്ധീകരിക്കുന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സഹായകരമാകുമെന്നും പ്രിൻസ് കെ.മുരളീധരന് ഇ.മെയിൽ അയച്ച പരാതിയിൽ പറയുന്നു.

Hot Topics

Related Articles