പെരുമ്പാവൂരില്‍ വന്‍ലഹരി വേട്ട ; 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പ്രതി പിടിയിൽ ; കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട 

എറണാകുളം പെരുമ്പാവൂരില്‍ വന്‍ലഹരി വേട്ട. 17 കോടി വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പ്രതി പിടിയില്‍. വൈപ്പിന്‍ അറുകാട് സ്വദേശി ആയുഷാണ് പൊലീസിന്റെ പിടിയിലായത്.

Advertisements

റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടിച്ചത്. പെരുമ്പാവൂര്‍ എഎസ്പി താമസിക്കുന്ന ഫ്‌ലാറ്റിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആയുഷ് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്. സ്‌കൂട്ടറില്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് പൊലീസ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള ഫ്‌ളാറ്റിലാണ് കഴിഞ്ഞ ഒരാഴ്ച ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തിയത്.

Hot Topics

Related Articles