ലോക്‌സഭ തിരഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിനായി പ്രചാരണം കൊഴുപ്പിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

കോട്ടയം : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തിനായി പ്രചാരണം ശക്തമാക്കി കേരള കോണ്‍ഗ്രസ്സ് ജേക്കബ്  വിഭാഗം പ്രവര്‍ത്തകര്‍. ജനറൽ സെക്രട്ടറി ബി എ ഷാനവാസ് , ജില്ലാ പ്രസിഡന്റ് ടോമി വേദഗിരി  ആർ. അശോക് , അഡ്വ. അനൂപ് കങ്ങഴ , ബിജു താനത്ത് , എന്നിവരുടെ നേതൃത്വത്തിലാണ് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രചാരണ രംഗത്ത് സജീവമായത്. പ്രവര്‍ത്തകര്‍ എല്ലാം വളരെ ആവേശത്തിലാണ്. അതിനാല്‍ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം സുനിശ്ചിതമാണ് എന്നും ജനറൽ സെക്രട്ടറി ബി എ ഷാനവാസ് പറഞ്ഞു.

Hot Topics

Related Articles