ഹരിതസേന ശുചിത്വ പഠനോത്സവം മികച്ച വിദ്യാലയം ജി വി എച്ച് എസ് എസ് കോത്തല

എസ് എൻ പുരം :
കൂരോപ്പട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസേന ഇക്കോസെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവത്തിൽ പഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഗവണ്മെന്റ് വി എച്ച് എസ് എസ് കോത്തല തിരഞ്ഞെടുക്കപ്പെട്ടു. വീടുകളിലെയും വിദ്യാലയത്തിലെയും മാലിന്യനിർമ്മാർജ്ജനവും, പരിപാലനവും, ബോധവത്കരണ പ്രവർത്തനങ്ങൾ, സ്വാപ്പ് ഷോപ്പ് പോലെയുള്ള നൂതന ആശയ ആവിഷ്കാരങ്ങൾ, പരിസ്ഥിതി സൗഹൃദ പോളിങ് ബൂത്ത്‌ തയ്യാറാക്കിയത് തുടങ്ങിയ സ്കൂൾ ഹരിത സേന പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് വിലയിരുത്തിയാണ് ജൂറി മികച്ച വിദ്യാലയത്തെ തിരഞ്ഞെടുത്തത്. കൂരോ പ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ എസ് വിനോദ് കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അധ്യാപക കോർഡിനേറ്റർ ദിനു ആർ നായർ, ജോയിന്റ് കോർഡിനേറ്റർ സോന അലക്സ്‌ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Advertisements

Hot Topics

Related Articles