സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൻ്റെ സൃഷ്ടി2026″ പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു : സെബിൻ ജോർജിനും ജോമി കുര്യാക്കോസിനും പുരസ്കാരം ; സരിത കൃഷ്ണനും മനു വിശ്വനാഥിനും രണ്ടാം സ്ഥാനം

കോട്ടയം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്ന “സൃഷ്ടി2026”- പന്ത്രണ്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു.

Advertisements

സൃഷ്ടി പ്രസ് റിപ്പോർട്ട് അവാർഡ്
ദീപിക ദിനപത്രം കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോമി കുര്യാക്കോസ് ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹയായി. രണ്ടാം സമ്മാനം ജനയുഗം ദിനപത്രം സീനിയർ റിപ്പോർട്ടർ സരിത കൃഷ്ണൻ കരസ്ഥമാക്കി. അയ്യായിരം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൃഷ്ടി പ്രസ് ഫോട്ടോഗ്രഫി അവാർഡ്
കേരളകൗമുദി ദിനപത്രം ന്യൂസ് ഫോട്ടോഗ്രാഫർ സെബിൻ ജോർജ് പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ
ഒന്നാം സമ്മാനമായ 10000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹനായി. ദേശാഭിമാനി ന്യൂസ് ഫോട്ടോഗ്രാഫർ മനു വിശ്വനാഥ് സൃഷ്ടി പ്രദർശനവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ചിത്രമാണ് രണ്ടാം സ്ഥാനം നേടിയത്. 5000 രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും

ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന നക്ഷത്ര ടെക്നോ കൾച്ചറൽ ഫെസ്റ്റിന്റെ സമാപനചടങ്ങിൽ സൃഷ്ടി പ്രസ് വാർഡുകൾ സമ്മാനിക്കുന്നതാണ്

Hot Topics

Related Articles