ഭോപ്പാലിൽ അയൽക്കാരന്റെ പേര് നായക്കിട്ടു: കേസെടുത്തു പോലീസ്, യുവാവ് അറസ്റ്റിൽ

ഭോപ്പാൽ :വളർത്തുനായയ്ക്ക് അയൽക്കാരന്റെ പേരിട്ട വിവാദത്തിൽ യുവാവ് അറസ്റ്റിൽ. ഇൻഡോറിലെ ശിവസിറ്റിയിലാണ് സംഭവം നടന്നത്.അയൽക്കാരായ വീരേന്ദ്ര, കിരൺ ശർമ എന്നിവരുമായി ഉണ്ടായ തർക്കത്തിനൊടുവിലാണ് ഭൂപേന്ദ്ര സിംഗ് വളർത്തിയ നായയ്ക്ക് ‘ശർമാജി’ എന്ന് പേരിട്ടത്. നായയുടെ പേരിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് ഭൂപേന്ദ്രയുമായുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.സംഘർഷത്തിനിടെ ഭൂപേന്ദ്രയും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് വീരേന്ദ്രയെയും കിരൺ ശർമയെയും മർദിച്ചു. ഇരുവർക്കും പരിക്കേറ്റു.പിന്നീട് ദമ്പതികൾ രാജേന്ദ്ര നഗർ പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles