വാഷിങ്ങ്ടൺ : ലോകകപ്പ് ആരംഭിക്കുമ്പോഴും ആരായിരിക്കും ഇത്തവണ മികച്ച ഗോള്‍ സ്കോറർക്കുള്ള ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കുക എന്ന ചർച്ച സജീവമാകാറുണ്ട്. നിലവില്‍ മെസി, എംബാപെ, എർലിങ്ങ് ഹാളണ്ട്, ഹാരി കെയ്ൻ തുടങ്ങീ വമ്പൻ താരങ്ങളെല്ലാം വരവറിയിച്ചുകഴിഞ്ഞു. അഞ്ച് ഗോളുകളുമായി മെസി തന്നെയാണ് ഇതുവരെയുള്ള കണക്കുകളില്‍ മുന്നില്‍. നാല് ഗോളുകളുമായി എംബാപെയും ഹാളണ്ടും തൊട്ടുപിന്നിലുണ്ട്.
മത്സരങ്ങളുടെ എണ്ണം കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതലുള്ളത് കൊണ്ട് തന്നെ ഇത്തവണ ഗോള്‍ഡൻ ബൂട്ടിനുള്ള മത്സരം കൊടുക്കുമെന്ന് ഉറപ്പാണ്. ക്ലബ് തലത്തില്‍ ടീമുകള്‍ക്കായി ഗോള്‍ അടിച്ചുകൂട്ടുന്ന താരങ്ങള്‍ രാജ്യത്തിനായും ഗോളടി തുടരുന്നത് ടൂർണ്ണമെന്റിനെ ആവേശകരമാക്കുന്നുണ്ട്. ജർമ്മനിയുടെ ഡെനിസ് ഉണ്ടാവ്, കാനഡയുടെ ജോനാഥൻ ഡേവിഡ് എന്നിവർക്ക് മൂന്ന് ഗോളുകളാണ് ഉള്ളത്. ഇരട്ട ഗോളുകളുമായി നിരവധി താരങ്ങളാണ് ഇത്തവണ പട്ടികയിലുള്ളത്നെതർലാൻഡ്സിന്റെ സമ്മർവില്‍, കോഡി ഗ്യാക്പോ, ബ്രയാൻ ബ്രോബി, ബ്രസീലില്‍ നിന്നും വിനീഷ്യസ് ജൂനിയർ, മതിയാസ് കുന്യ, സ്പെയിനില്‍ നിന്ന് മൈക്കല്‍ ഒയാർസബാല്‍, മൊറോക്കയില്‍ നിന്നും ഇസ്മയില്‍ സായ്ബാരി തുടങ്ങീ മികച്ച താരങ്ങള്‍ പട്ടികയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2010 ല്‍ തോമസ് മുള്ളർ. 2014 ല്‍ ജെയിംസ് റോഡ്രിഗസ്, 2018 ല്‍ ഹാരി കെയ്ൻ, 2022 ല്‍ എംബാപെ തുടങ്ങീ താരങ്ങളായിരുന്നു മുൻ ലോകകപ്പുകളില്‍ ഗോള്‍ഡൻബൂട്ട് ജേതാക്കള്‍. അതേസമയം ലോകകപ്പിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ ജർമൻ ഇതിഹാസത്തെ മറികടന്ന് ലയണല്‍ മെസി മുന്നിലെത്തി. നിലവില്‍ 18 ഗോളുകളാണ് മെസി ലോകകപ്പില്‍ ആകെ നേടിയത്. 16 ഗോളുകളുമായി എംബാപെയും തൊട്ടുപുറകിലായുണ്ട്.


