മെസ്സിക്ക് ഇന്ന് 39 ആം പിറന്നാൾ ; അവസാന ലോകകപ്പിലും തിമിർത്ത് ആടുന്ന മെസ്സി ; പ്രായത്തെ തോൽപ്പിച്ച ആ ഇടം കാലിൽ നിന്ന് ഇപ്പോഴും വിരിയുന്നത് സുന്ദര ഫുട്ബോളിന്റെ കവിത 

കാൽപന്ത് കളിയിലെ ഇതിഹാസ താരം ലയണൽ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ. ലോക ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മഹാനായ താരത്തിൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നവരാണ് ഭൂരിഭാഗം കായിക പ്രേമികളും. 1987 ജൂൺ 24-ന് അർജൻ്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസി, കാൽപന്ത് കളിയിൽ innum വിസ്മയങ്ങൾ തീർക്കുന്നു.

Advertisements

വളർച്ചാ ഹോർമോണുകളുടെ അഭാവം എന്ന ശാരീരിക വെല്ലുവിളിയെ ഇച്ഛാശക്തികൊണ്ട് മറികടന്നാണ് മെസ്സി ഫുട്ബോൾ ലോകത്തിൻ്റെ നെറുകയിൽ എത്തിയത്. മെസി ഉയർത്തിയ ഓരോ ട്രോഫിക്കും, അദ്ദേഹം തകർത്ത റെക്കോർഡുകൾക്കും അസാധ്യമെന്ന് കരുതിയ ഓരോ സ്വപ്നവും യാഥാർഥ്യമാക്കിയ ഓരോ നിമിഷത്തിനും സാക്ഷിയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കായിക ലോകം വിലയിരുത്തുന്നത്.

Hot Topics

Related Articles