ഹൂസ്റ്റണ്‍: ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗല്‍.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതില്‍ പ്രാധാന്യമുള്ള ഈ മത്സരത്തില്‍ ജയിക്കേണ്ടത് പോർച്ചുഗലിന്റെ സംബന്ധിച്ച് അനിവാര്യമായിരുന്നു. ഇന്നത്തെ ഇരട്ട ഗോളോട് കൂടി ആദ്യ മത്സരത്തില്‍ തനിക്ക് കേട്ട പഴികള്‍ക്കെല്ലാമുള്ള മറുപടി കൂടിയാണ് റൊണാള്‍ഡോ നല്‍കിയിരിക്കുന്നത്. തുടർച്ചയായി ആറ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാള്‍ഡോ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്.
തുടക്കം മുതല്‍ ഉണർന്നുകളിച്ച പോർച്ചുഗല്‍ മുന്നേറ്റനിര റൊണാള്‍ഡോയിലൂടെ ആറാം മിനിറ്റില്‍ തന്നെ ലീഡ് നേടുന്നുണ്ട്. വലതുവിംഗിലൂടെയുള്ള ജാവോ കാൻസലോ നടത്തിയ മുന്നേറ്റത്തിലൂടെ മികച്ചൊരു ക്രോസ് ആയിരുന്നു ബോക്സിലേക്ക് നല്‍കിയത്. ബോക്സില്‍ കൃത്യമായൊരു ഫസ്റ്റ് ടച്ചിലൂടെ റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. പതിനേഴാം മിനിറ്റില്‍ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ മൂന്നാം ഗോളിനും വഴിയൊരുക്കിയത് റൊണാള്‍ഡോയുടെ കൃത്യമായ പ്രെസിങ്ങിലൂടെ ലഭിച്ച കോർണർ കിക്കിലൂടെയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് നീട്ടിനല്‍കിയ കോർണർ കിക്ക് റൊണാള്‍ഡോ പോസ്റ്റിലേക്ക് തിരിച്ചുവിടുന്നതിന്റെ ഉസ്ബെക് പ്രതിരോധനിരതാരം നെമട്ടോവിന്റെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ഗോളിന് മുന്നിട്ട് നിന്നിട്ടും ആക്രമണത്തിന്റെ തീവ്രതകുറയ്ക്കാൻ പോർച്ചുഗല്‍ തയ്യാറായിരുന്നില്ല. ഉസ്ബെക് ഗോള്‍കീപ്പറെ ബോക്സിനുള്ളില്‍ വച്ച് നിരന്തരം പ്രസ് ചെയ്യുന്ന റൊണാള്‍ഡോയെയും ഇന്നത്തെ മത്സരത്തല്‍ കാണാൻ കഴിഞ്ഞു. വിറ്റിഞ്ഞയ്ക്ക് പകരമെത്തോയേ റാഫേല്‍ ലിയാവോ മികച്ചൊരു ഷോട്ടിലൂടെ പോർച്ചുഗലിന്റെ പട്ടിക തികച്ചു.


