മാസപ്പടി വിവാദം: “മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകൾ ; ഇത് ഗൗരവത്തോടെ കാണും”: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisements

മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ നിയമനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കിൽ നിയമോപദശം തേടുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തിൽ വീണ വിജയനെ പൂർണ്ണമായും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ രംഗത്ത് വന്നിരുന്നു. ഒരു സേവനവും നൽകാതെ വീണയുടെ കൺസൾട്ടൻസിക്ക് കരിമണൽ കമ്പനി പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്‍റരിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തൽ.

Hot Topics

Related Articles