നടിയെ ആക്രമിച്ച കേസ്‌: “തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായി; വിചാരണ നീതിപൂർവം നടന്നില്ല”; ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ. വിചാരണ നീതിപൂർവ്വം  നടന്നില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷപാതപരമായിട്ടാണെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനി-ദിലീപ് ബന്ധത്തിന് നിരവധി തെളിവുണ്ട്.  വിചാരണക്കോടതി തെളിവ് പരിശോധിക്കുന്നതിലടക്കം കാണിച്ചിട്ടുള്ള വളരെ ഗുരുതരമായ വീഴ്ചകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വളരെ വിശദമായി അപ്പീലാണ് നൽകിയിരിക്കുന്നത്. 

Advertisements

ആറിടത്ത് കണ്ടതിന്‍റെ തെളിവ് കോടതി വിശ്വസിച്ചില്ല. ക്വട്ടേഷൻ തുകയ്ക്ക്  സുനി ദിലീപിന്  അയച്ച കത്ത്  തള്ളി. ദൃശ്യങ്ങൾ ദീപിന്‍റെ കൈയ്യിൽ എത്തിയതിന് നിർണായക തെളിവുണ്ടായിരുന്നു. സഹോദരന്‍റെ ഫോണിൽ നിന്ന് ദൃശ്യങ്ങളുടെ വിവരണം ഇതിന് തെളിവാണ്. ദൃശ്യങ്ങൾ മണിക്കൂറുകൾ കാണാതെ  സീൻ എഴുതിയെടുക്കാൻ ആകില്ല. ഇക്കാര്യം കോടതി അവഗണിച്ചു. നിർണായക സാക്ഷികളെ കോടതി വിശ്വാസത്തിലെടുത്തില്ലെന്നും അപ്പീലിൽ പറയുന്നു.

Hot Topics

Related Articles