ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തം : 12 കുട്ടികൾ അടക്കം 24 മരണം 

രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 24 പേർ മരിച്ചു. മരിച്ചവരില്‍ 12 പേർ കുട്ടികളാണെന്നും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisements

മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ ഡി.എൻ.എ പരിശോധന വേണ്ടി വന്നേക്കുമെന്ന് രാജ്‌കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു.പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ നിർദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീ നിയന്ത്രണവിധേയമാണ്. നിലവില്‍ 20 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി പറഞ്ഞു.അവധിക്കാലമായതിനാല്‍ സെന്ററില്‍ ഒട്ടേറെ കുട്ടികള്‍ എത്തിയിരുന്നു. യുവരാജ് സിംഗ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഗെയിമിംഗ് സെന്റർ. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles