ഗിന്നസ് റിക്കാർഡ് നേതാവ് കുറിച്ചിത്താനം ജയകുമാറിന് ആദരവുമായി പി ശിവരാമപിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറി

കുറിച്ചിത്താനം :ഗിന്നസ് റിക്കാർഡ് ഉടമ കുറിച്ചിത്താനം ജയകുമാറിന് കുറിച്ചിത്താനം പി ശിവരാമപിള്ള മെമ്മോറിയൽ പീപ്പിൾസ് ലൈബ്രറിയുടെ ആദരം

Advertisements

കുറിച്ചിത്താനം ജയകുമാർ ഓട്ടൻ തുള്ളലിൽ ഗിന്നസ് റിക്കാർഡിനുടമ. സുപ്രസിദ്ധ തുള്ളൽക്കലാകാരൻ കലാമണ്ഡലം ജനാർ ദനൻ്റെ മകൻ. അച്ഛൻ്റെ കലാപാരമ്പര്യം മുഴുവൻ ഉൾക്കൊണ്ട്, നിരന്തരമായ തപസു കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ഇന്ന് തുള്ളൽ പ്രസ്ഥാനത്തിൻ്റെ അമരത്തെത്തി നിൽക്കുന്നു ഈ കലാകാരൻ
കുറിച്ചിത്താനം പി എസ് പി എം ലൈബ്രറി അദ്ദേഹത്തെ അറിവരങ്ങിൽ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈബ്രറി സെക്രട്ടറി രാജൻ എം കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബാബു എൻ നമ്പൂതിരി അധ്യക്ഷനായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ ജയകുമാറിനെ ആദരിച്ചു. ഗിരീശൻ സാർ , അനിയൻ തലയാറ്റും പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
കല്യാണ സൗഗന്ധികത്തിലെ കുറച്ചു വരികൾ ഭാവാഭിനയം നടത്തി കൊണ്ട് മറുപടി പ്രസംഗം നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി മാത്യു റ്റി ജെ കൃതജ്ഞത പറഞ്ഞു

Hot Topics

Related Articles