ഗുരു – ഗാന്ധി സംഗമം ചരിത്രം തിരുത്തിക്കുറിച്ചു: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ;  കൊടിമര ഘോഷയാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി 

കോട്ടയം: ചരിത്രം തിരുത്തിക്കുറിച്ച സമാഗമം ആയിരുന്നു ഗുരു ഗാന്ധി സംഗമം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ. ഗുരുദേവനും മഹാത്മാ ഗാന്ധിയും തമ്മിൽ സംഗമിച്ചതിൻ്റെ ശതാബ്‌ദി ആഘോഷ വേദിയിൽ സ്ഥാപിക്കാനുള്ള കൊടിമര ഘോഷ യാത്രക്ക് ഗാന്ധി സ്‌ക്വയറിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എസ് രാജീവിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കെപിസിസി ഭാരവാഹികളായ ഫിത്സൻ മാത്യൂസ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി,ഡിസിസി ഭാരവാഹികളായ ടി.സി റോയ്, കെ..ജി ഹരിദാസ്.ബ്ലോക്ക്‌  പ്രസിഡൻ്റുമാരായ സിബി ജോൺ, എൻ ജയചന്ദ്രൻ  എന്നിവർ പ്രസംഗിച്ചു. വൈക്കത്തു നിന്നും ജാഥ ക്യാപ്റ്റൻ ആനന്ദ് കെ ഉദയൻ്റെ  നേതൃത്വത്തിൽശിവഗിരി യിലേക്ക് പുറപ്പെട്ട ജാഥക്ക് മണ്ഡലം പ്രസിഡന്റ് മാരായ ജോൺചാണ്ടി, തങ്കച്ചൻ വേഴക്കാട്, മിഥുൻ ജി തോമസ്,കോൺഗ്രസ് നേതാക്കളായ രജനിസന്തോഷ്, ജൂലിയസ് ചാക്കോ,ജോയ് പൂവനിൽകുന്നുന്നതിൽ, വിഷ്ണുച്ചെമ്മുണ്ട വള്ളി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles