ഹരിതചട്ടം പാലിച്ച് മാതൃകയായി വിജയപുരം ഗ്രാമപഞ്ചായത്ത്

വടവാതൂർ : പഞ്ചായത്തിലെ പത്താം വാർഡിന്റെ മെമ്പർ ഷൈനി   വർക്കിയുടെ നേതൃത്വത്തിലാണ് ഹരിതച്ചട്ടം പാലിച്ച്  മാങ്ങാനം  നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നടത്തിയത്,പ്രകൃതി സൗഹൃദമായ രീതിയിൽ മാലിന്യത്തിന്റെ അളവു കുറച്ചുമായിരുന്നു ഉത്സവം ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കി പേപ്പർ, പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പികൾ, ആഹാരാവശിഷ്ടങ്ങൾ എന്നിവക്കയി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചു.ഓല മടൽ കൊണ്ട് പന്തൽ നിർമ്മിച്ചു,മാലിന്യത്തിനെ കുറിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചു ബോധവൽക്കരണവും നടത്തി ഹരിതകർമ സേന പ്രവർത്തകരുടെ സഹായത്തോടെ  മാലിന്യം  നീക്കം ചെയ്തു, ഹരിത കർമ്മ സേന അംഗങ്ങൾ  മഞ്ജു, ഷാലി ,മായ സജീവ്,ബിന്ദു,മേരിക്കുട്ടി,എന്നിവരും പങ്കാളികളായി

Advertisements

Hot Topics

Related Articles