ഹരിയാന സംഘർഷം: ഇന്റർനെറ്റ് വിലക്ക് നീട്ടി ; സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിക്കാൻ മൂന്നംഗ സമിതി

ചണ്ഡീഗഡ്: സംഘർഷമുണ്ടായ ഹരിയാനയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് വിലക്ക് നീട്ടി. ഈ മാസം അഞ്ച് വരെയാണ് നൂഹ്, ഫരീദാബാദ്, പൽവാൽ, സോഹ്ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് വിലക്ക് നീട്ടിയത്. അതേസമയം, ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നിവയിലെ പോസ്റ്റുകൾ നിരീക്ഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

Advertisements

നൂഹിലും സമീപ പ്രദേശങ്ങളിലും കേന്ദ്ര സേനയുടെ സുരക്ഷ തുടരുകയാണ്. നൂഹിന്റെ ക്രമസമാധാന നില കണക്കിലെടുത്ത്, അത് വഷളാകുന്നത് തടയാൻ, ഹരിയാന സർക്കാർ രണ്ടാമത് ഇന്ത്യ റിസർവ് ബറ്റാലിയന്റെ ആസ്ഥാനം പൊലീസ് സമുച്ചയമായ ബോണ്ട്സിയിൽ നിന്ന് നുഹ് ജില്ലയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, രണ്ട് ദിവസത്തെ അക്രമത്തെത്തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രി സമാധാനത്തിനായി അപേക്ഷിച്ചു. പൊലീസിന് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിൽ എന്തു സംഭവിച്ചാലും അത് മണിപ്പൂരിലെപ്പോലെ ബിജെപി സ്‌പോൺസർ ചെയ്യുന്നതാണെന്ന് തൃണമൂൽ ദേശീയ വക്താവ് സാകേത് ഗോഖലെ പറഞ്ഞു. ഹരിയാന പൊലീസ് കഴിവില്ലാത്തവരാണെങ്കിൽ അമിത്ഷാ സിബിഐയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നും ഗോഖലെ ട്വീറ്റിലൂടെ ചോദിച്ചു.

നൂഹ് അക്രമത്തിൽ ഇതുവരെ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ 6 പേർ മരിച്ചു. 116 പേരെ അറസ്റ്റ് ചെയ്യുകയും 90 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശോഭായാത്രയ്ക്ക് നേരെ ആക്രമണമുണ്ടായതാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് കാരണമായത്.

Hot Topics

Related Articles