“എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിസാരമായി കാണാനാവില്ല”; കേന്ദ്രനിലപാടിൽ ഹൈക്കോടതിക്ക് അതൃപ്തി; മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകി 

കൊച്ചി: എയിംസിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സാധ്യത പഠനത്തിന്റെ കാര്യത്തിൽ മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നൽകാൻ 4 ആഴ്ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നൽകാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട് ഓൺലൈൻ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മയാണ് ഹർജി നൽകിയത്.

Advertisements

Hot Topics

Related Articles