വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. 50കാരി രാജകുമാരിക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചരയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയില്‍ പെട്ടു. ഫയർഫോഴ്സ് സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തു. പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles