മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തിനെ വീഴ്ത്തി മെക്സിക്കോ. ആതിഥേയരായ മെക്സിക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം അരുളുന്ന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ മൂന്നു ചുവപ്പ് കാർഡുകളാണ് കളി നിശ്ചയിച്ചത്. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ചുവപ്പ് കാർഡ് കണ്ടപ്പോൾ, മെക്സിക്കോയുടെ ഒരു താരമാണ് ചുവപ്പ് കണ്ട് പുറത്തായത്. ഒൻപതാം മിനിറ്റിൽ ജൂലിയൻ ക്യുയിനോനീസ് ആണ് മെക്സിക്കോയ്ക്കായി ലീഡെടുത്തത്. 67 ആം മിനിറ്റിൽ റൗൾ ജിമിനെസ് രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. 49 ആം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ സിതോളെയാണ് ആദ്യം ചുവപ്പ് കണ്ട് പുറത്തായത്. പിന്നാലെ, 84 ആം മിനിറ്റിൽ തെമ്പാ സ്വാനെ ചുവപ്പ് കാർഡ് വാങ്ങി. ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങി മെക്സിക്കോയുടെ സീസർ മോണ്ടേസ് കൂടി വീണതോടെ കളിയും അവസാനിച്ചു.
ലോകകപ്പ് ഫുട്ബോൾ: ആഫ്രിക്കയെ വീഴ്ത്തി ആതിഥേയർ; ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം

Previous article

