ആലപ്പുഴ വേമ്പനാട്ട് കായലിൽ 3 യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം.

Advertisements

കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു.  ബോട്ട് മുങ്ങി താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തി യാത്രക്കാരെ രക്ഷിക്കുകയാണ് ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. കാലപ്പഴക്കമുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്.

Hot Topics

Related Articles