സുരക്ഷയില്; ഹൗസ്ബോട്ടുകള്‍ പിടിച്ചെടുത്തു

ആലപ്പുഴ : സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതിരുന്ന ഒരു ഹൗസ് ബോട്ട് പിടിച്ചെടുത്തു. മറ്റൊരെണ്ണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. രേഖകളില്ലാത്ത 10 ഹൗസ് ബോട്ടുകൾക്ക് പിഴ ചുമത്തി.അറ്റകുറ്റപ്പണി നടത്താതെ ഓടിയാൽ അപകടമുണ്ടാകുമെന്ന നിലയിലുള്ളതും ലൈസൻസ് ഉൾപ്പെടെ രേഖകളില്ലാതിരുന്നതുമായ ഹൗസ് ബോട്ട് പിടിച്ചെടുത്താണ് മാരിടൈം ബോർഡിന്റെ ആര്യാടുള്ള യാർഡിലേക്കു മാറ്റിയത്.

Advertisements

ലൈസൻസും മറ്റും ഇല്ലാതിരുന്നതിനാണ് ഒരു ഹൗസ് ബോട്ടിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.മാരിടൈം ബോർഡ് ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ്, കൺസർവേറ്റർ കെ. അനിൽകുമാർ, ടൂറിസം എസ്ഐ പി. ജയറാം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകെ 21 ഹൗസ് ബോട്ടുകൾ പരിശോധിച്ചതിൽ 10 ബോട്ടുകൾക്ക് അവശ്യമായ രേഖകൾ ഇല്ലെന്നു കണ്ടെത്തിയതിനാൽ 68,000 രൂപ പിഴ ഈടാക്കി.പുന്നമട ഫിനിഷിങ് പോയിന്റിനു വടക്കു ഭാഗത്ത് ഉച്ചയോടെ ഓടാൻ തയാറായി കിടന്ന ഹൗസ് ബോട്ടുകളാണ് പരിശോധിച്ചത്.സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന തുടരാനാണ് തീരുമാനം.സിവിൽ പൊലീസ് ഓഫിസർമാരായ ആർ. ജ്യോതിഷ്, കെ. ശ്രീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Hot Topics

Related Articles