5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ വനിതാ ഗൈനക്കോളജിസ്റ്റ് പിടിയിൽ; പിടിയിലായത് സിസേറിയനായി കൈക്കൂലി വാങ്ങുന്നതിനിടെ

തൊടുപുഴ : പ്രസവാനന്തര ശസ്ത്രക്രിയക്കായി രോഗിയുടെ ഭർത്താവിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ  ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഗൈനകോളജിസ്റ് മായ  രാജനെ ആണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ മധ്യമേഖലാ  പോലീസ് മേധാവി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കം ചെയ്യുന്നതും തുടർന്നു ഉള്ള ചികിത്സക്കുമായാണ് ഡോക്ടർ കൈകൂലി വാങ്ങിയത്.

Advertisements

ഗർഭപാത്രം നീക്കം ചെയ്യാൻ ഉള്ള ഓപ്പറേഷന്റെ ഫീസ് എന്ന പേരിൽ ഡോക്ടർ പാലക്കുഴിയിൽ ഉള്ള വീട്ടിൽ വെച്ച് 16ന് 500രൂപ ആദ്യം വാങ്ങിയിരുന്നു. ജില്ലാ ആശുപത്രിയിൽ വെച്ച് ഓപ്പറേഷന് ശേഷം ബാക്കി പണമായ 5000രൂപകൂടി നൽകണമെന്നു ആവശ്യപ്പെട്ടു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡോ മായയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിലെ കൺസൾട്ടിങ്ങ് മുറിയിലിരുന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസും സംഘവുമാണ് ഇവരെ പിടികൂടിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിലൻസ് ഇൻസ്പെക്ടർമാരായ ടിപ്സ തോമസ് മേക്കാട്ടിൽ , മഹേഷ് പിള്ള , കെ.ആർ കിരൺ , എസ് ഐ മാരായ സന്തോഷ് കെ.എൻ , സ്റ്റാൻലി തോമസ് , എ.എസ്.ഐ മാരായ വി.കെ ഷാജികുമാർ , ബിജു വർഗീസ് , കെ.ജി സഞ്ജയ് , ബേസിൽ പി.ഐസക്ക് , രഞ്ജിനി കെ. പി , ജാൻസി സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.കെ കൃഷ്ണകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles