ഇല്ലിക്കൽകല്ലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് 

പാലാ : കോട്ടയം ഇല്ലിക്കൽകല്ലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.ഇല്ലിക്കൽകല്ല് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . 12 മണിയോടെ ഇല്ലിക്കൽ കല്ലിന് സമീപം ഇറക്കത്തിലായിരുന്നു അപകടം.കൊച്ചിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപെട്ടത്. കൊല്ലം സ്വദേശി ഫാബിൻ ( 20 ) പാലക്കാട് സ്വദേശി ആകാശ് (20) എന്നിവർക്കാണ് പരുക്കേറ്റത്.ചൂടിന് ആശ്വാസമായി മഴ എത്തിയതോടെ നിരവധി അപകടങ്ങളാണ് ജില്ലയിൽ ഉണ്ടാകുന്നത്.അപകടത്തിൽ പരിക്കെറ്റവരേ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles