ഇന്ത്യയ്ക്ക് ലോകകപ്പ് നേടണോ ! സഞ്ജു ഉൾപ്പടെയുള്ള ഈ എട്ടംഗ സംഘത്തിനെ ടീമിലെടുക്കൂ ഇന്ത്യയ്ക്കിത്തവണ കപ്പുറപ്പ്  

ന്യൂസ് ഡെസ്ക് : ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.ഒരു ഐസിസി ട്രോഫിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ലോകകപ്പിനു വേണ്ടി അയക്കാനാണ് ഇന്ത്യയുടെ ശ്രമം. ഈയാഴ്ചയോ, അടുത്ത ആഴ്ചയോ ആയിരിക്കും ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക.ആരൊക്കെയാവും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കുകയെന്ന കാര്യത്തില്‍ ഏറെക്കുറെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. ചിലരുടെ കാര്യത്തില്‍ മാത്രമാണ് സംശയം നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ട എട്ടു കളിക്കാരുണ്ട്. ഇവരുണ്ടെങ്കില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എതിരാളികള്‍ക്കു അസാധ്യമായിരിക്കും. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

എട്ടു താരങ്ങളില്‍ അഞ്ചു പേരും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാക്കിയുള്ളവര്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ നിന്നുള്ളവരാണ്. നായകനും മലയാളി താരവുമായ സഞ്ജു സാംസണിനക്കൂടാതെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, പേസര്‍ സന്ദീപ് ശര്‍മ എന്നിവരാണ് റോയല്‍സില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ ഉറപ്പായും വേണ്ട അഞ്ചു പേര്‍.മുംബൈ ടീമില്‍ നിന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും സിഎസ്‌കെയില്‍ നിന്നും വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ഹൈദരാബാദില്‍ നിന്നും ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ അഭിഷേക് ശര്‍മയെയുമാണ് ഇന്ത്യക്കു ആവശ്യം. പക്ഷെ ഈ എട്ടു പേരില്‍ അഞ്ചു പേര്‍ മാത്രമേ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളൂ. ഇതില്‍ തീര്‍ച്ചയായും സ്ഥാനമുറപ്പുള്ളത് ജയ്‌സ്വാള്‍, ബുംറ എന്നിവര്‍ക്കു മാത്രമാണ്. സഞ്ജു, ചഹല്‍, ദുബെ എന്നിവരുടെ കാര്യം ഇപ്പോഴും സംശയത്തിലാണ്. ജയ്‌സ്വാള്‍ ഐപിഎല്ലിനു മുൻപ് തന്നെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞ താരമാണ്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. ഈ രണ്ടിലും അഗ്രസീവ് ഇന്നിങ്‌സുകളുമായി ജയ്‌സ്വാള്‍ കസറുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും താരം ബാറ്റിങില്‍ നിരാശപ്പെടുത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ അവസാന കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ജയ്‌സ്വാള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മുംബൈയ്‌ക്കെതിരേ പുറത്താവാതെ 104 റണ്‍സാണ് താരം നേടിയത്.

സഞ്ജുവാകട്ടെ ഐപിഎല്ലിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ്. എട്ടു കളിയില്‍ നിന്നും 314 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. റോയല്‍സിന്റെ ഈ സീസണിലെ ടോപ്‌സ്‌കോററാണ് പരാഗ്. ഏഴിന്നിങ്‌സുകളില്‍ നിന്നും സമ്ബാദ്യം 318 റണ്‍സാണ്. ബൗളിങെടുത്താല്‍ ചഹല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നായി പിഴുതത് 13 വിക്കറ്റുകളാണ്. സന്ദീപ് മൂന്നു കളിയില്‍ നിന്നും ഒരു ഫൈഫറടക്കം ആറും വിക്കറ്റുകളെടുത്തിട്ടുണ്ട്.

ദുബെയുടെ പ്രകടനത്തിലേക്കു വന്നാല്‍ സിഎസ്‌കെയ്‌ക്കൊപ്പം ഈ സീണിലും കസറുകയാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നും 169.94 സ്‌ട്രൈക്ക് റേറ്റില്‍ താരം 311 റണ്‍സ് നേടിക്കഴിഞ്ഞു. ഈ സീസണിലെ സെന്‍സേഷനായി മാറിയ താരമാണ് അഭിഷേക്. ഏഴിന്നിങ്‌സുകളില്‍ നിന്നും 215.96 സ്‌ട്രൈക്ക് റേറ്റില്‍ 257 റണ്‍സാണ് താരം അടിച്ചെടുത്തത്.

Hot Topics

Related Articles