വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെടുന്ന ഏതൊരു ധാരണയ്ക്കും ഗ്യാരണ്ടി നല്‍കാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവച്ചതായി സൂചന. ചൈനയിലെ ഇറാൻ സ്ഥാനപതിയാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മെയ് 14 ന് ചൈന സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു സുപ്രധാന നീക്കമെന്നാണ് ഇറാൻ സ്ഥാനപതി അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യൻ വിഷയത്തില്‍ തുടക്കം മുതല്‍ ഇറാനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. ട്രംപിന്റെ ചൈനീസ് സന്ദർശനവേളയില്‍ ഇറാൻ – അമേരിക്ക ചർച്ചകള്‍ക്ക് ചൈന മധ്യസ്ഥത വഹിക്കാനും സമാധാന ഉടമ്പടികള്‍ക്ക് ഉറപ്പുനല്‍കാനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തില്‍ ആശങ്ക ഒഴിയുന്നില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇറാൻ – അമേരിക്ക ചർച്ചകള്‍ക്കുള്ള പുതിയ നിലപാട് ഇറാൻ അമേരിക്കയെ അറിയിച്ചെങ്കിലും ആശങ്കകള്‍ ശക്തമാണ്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് രേഖ കൈമാറിയത്. സംഘർഷങ്ങള്‍ക്കിടയിലും നയതന്ത്ര വഴികള്‍ അടഞ്ഞിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ പല തവണ അമേരിക്ക തള്ളിയതാണ് ഇറാൻ നിർദേശങ്ങള്‍. ആണവ വിഷയം ആദ്യഘട്ടത്തില്‍ തന്നെ ചർച്ച ചെയ്യാൻ ഇറാൻ തയാറാവുമോ എന്നതാണ് പുതിയ നിലപാടില്‍ ഏറ്റവും പ്രധാന കാര്യം. ആദ്യം യുദ്ധം നിർത്തല്‍, പിന്നെ ഹോർമൂസ് തുറക്കല്‍, ഉപരോധങ്ങള്‍ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നല്‍കിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.


