കോട്ടയം: ഇൻസ്റ്റ്ഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങിയെടുത്ത ശേഷം ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ വയനാട് സ്വദേശിയ്ക്ക് കഠിന തടവും പിഴയും. അയർക്കുന്നം പൊലീസ് രജിസ്റ്റർ് ചെയ്ത പോക്സോ കേസ്സിൽ പ്രതിയായ വയനാട് സ്വദേശി പി.എസ് ജിനേഷിനെയാണ് (23) അഞ്ചു വർഷം കഠിനതടവിനും 130000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബർ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയം സ്ഥാപിച്ച പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങൾ അയച്ചു വാങ്ങി പെൺകുട്ടിയെ ലൈംഗികചൂഷണം നടത്തുകയായിരുന്നു. കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റോഷിനി എച്ച് ആണ് ശിക്ഷ വിധിച്ചത്. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ പോൾ കെ എബ്രഹാമും പ്രതിക്ക് വേണ്ടി അഡ്വ ലിതിൻ തോമസ്സും ഹാജരായി. എസ്.ഐ ലെബിമോൻ കെ.എസ്, എസ്.ഐ സാജു ടി.ലൂക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സരുൺ രാജ്, സിവിൽ പൊലീസ് ഓഫിസർ ജി.ബിങ്കർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ചൂഷണം ചെയ്തു; അയർക്കുന്നം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വയനാട് സ്വദേശിയ്ക്ക് അഞ്ചു വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും


