കോട്ടയം:
ഇൻഷ്വറൻസ് പരിരക്ഷഇല്ലാത്ത ഇന്നോവ കാർ ഇടിച്ച് 19 കാരൻ്റെ മരണം ഉടമസ്ഥയും ഡ്രൈവറുംകൂടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രിബ്യുണൽ ജഡ്ജി സുഭാഷ് എസ്സ് വിധി പ്രസ്ഥാവിച്ചു. കോട്ടയം കുമളി എൻ എച്ച് 183 റോഡിൽ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക്ഓടിച്ചു വന്ന ഇന്നോവകാർ കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു മുൻപിൽ എത്തിയപ്പോൾ
റോങ്ങ് സൈഡിലേക്ക് കയറിവന്ന് എതിരെ വന്ന മോട്ടോർ ബൈക്കിൽ ഇടിച്ചു.ഇന്നോവകാർ അതിവേഗതയിൽ വന്ന് ഇടിച്ചതിൽ ബൈക്ക് ഓടിച്ചു വന്ന 19 വയസ്സുള്ള കോട്ടയം നട്ടാശ്ശരി എസ്എച്ച് മൗണ്ട് ഞണ്ടുപറമ്പിൽ അനന്തു കെ വേണു ബൈക്കിൽ നിന്ന് പൊങ്ങിതെറിച്ച് മുഖമടിച്ച് വീഴുകയും ആയതിൽ ഗുരുതരമായ പരിക്കുകൾ ഏൽക്കുകയുംചെയ്തു.
ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ അനന്തു മരണപ്പെട്ടു.2023 മാർച്ച് 27 വൈകുന്നേരം
4.25 നാണ് അപകടം സംഭവിച്ചത്.തലേ ദിവസം അർദ്ധരാത്രിവരെ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ആനിതോട്ടത്തിൽ കൊഴിയാത്താനത്തു സമീർ മാൻസിൽ വീട്ടിൽ ബിനീതയുടെ ഉടമസ്ഥതയിലുള്ള കാർ ഓടിച്ചിരുന്നത് 19 വയസ്സുള്ള മകൻ നബീൽ ബഷീർ ആയിരുന്നു.കാഞ്ഞിരപ്പള്ളി പോലീസ് ക്രൈം 481/2023 നമ്പരായി
ഇന്ത്യൻ ശിക്ഷാ നിയമം 279 304 (എ)
വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണപ്പെട്ട അനന്തുവിൻ്റെ മാതാപിതാക്കൾ നഷ്ടപരിഹാരത്തിനായി കോട്ടയം മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രിബുണലിൽ നഷ്ടപരിഹാരത്തിനായി ഹർജി നൽകുകയായിരുന്നു.
വിശദമായ തെളിവെടുത്ത കോടതി ഹർജിക്കാരുടെ കോടതി ചിലവും പലിശയും അടക്കം നാല്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഇന്നോവ കാറിൻ്റെ ഉടമസ്ഥയോടും ഡ്രൈവറോടും ഉത്തരവിടുകയായിരുന്നു.ഹർജിക്കാർക്കുവേണ്ടി അഡ്വക്കേറ്റ് വി.ബി ബിനു കോടതിയിൽ ഹാജരായി.


