ഐപിഎല്ലില്‍ ഇന്ന് സഞ്ജുവും പന്തും നേര്‍ക്കുനേര്‍ ; രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിയെ നേരിടും

ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി രാജസ്ഥാന്‍ പരാട്ടം. ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന സഞ്ജുവിനേയും കൂട്ടരേയും തളയ്ക്കുക എന്നത് തന്നെയാകും പന്തിനും കൂട്ടര്‍ക്കുമുളള ഏറ്റവും വലിയ വെല്ലു വിളി. ആദ്യ മത്സരത്തില്‍ ഡല്‍ഹി പഞ്ചാബിനോട് തോറ്റിരുന്നു. അതിനാല്‍ തന്നെ വിജയത്തില്‍ കുറിച്ചൊന്നും പന്തും കൂട്ടരും ലക്ഷ്യം വെയ്ക്കില്ല. ആദ്യ മത്സരത്തില്‍ മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ സഞ്ജുവിന്റെ പ്രകടനം തന്നെയാകും രാജസ്ഥാന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ക്യാപ്റ്റനൊപ്പം ജയ്‌സ്വാള്‍ കൂടി ചേരുന്നതോടെ രാസ്ഥാന്‍ കൂടുതല്‍ തരുത്തരാകും.

Hot Topics

Related Articles