ഗംഭീരം കൊൽക്കത്ത ! ഉദയസൂര്യനെ ഉയരാൻ അനുവദിക്കാതെ രാത്രി യാത്രക്കാർ ; വമ്പൻ വിജയവുമായി കപ്പ് ഉയർത്തി കൊൽക്കത്ത 

ചെന്നൈ : സമസ്ത മേഖലകളിലും ഹൈദരാബാദിനെ തകർത്തു തരിപ്പണമാക്കിയ കൊൽക്കത്തക്ക ഇന്ത്യൻ പ്രീമിയർ ലീഗിൻറെ പതിനേഴാമത് എഡിഷനിൽ കിരീടം ! ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടിയ കൊൽക്കത്ത ഹൈദരാബാദിനെ തകർത്ത് തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 113 എന്ന ദുർബല ലക്ഷ്യം, പത്താം ഓവർ പൂർത്തിയാകും മുൻപ് കൊൽക്കത്ത മറികടന്നു. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഐപിഎൽ ട്രോഫി സ്വന്തമാക്കുന്നത്. നേരത്തെ 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ കിരീടം നേടിയിരുന്നു.  250ഉം 300 ഉം പലതവണ അടിച്ചെടുത്ത ഹൈദരാബാദിനെ , 113 എന്ന ദുർബലമായ സ്കോറിലാണ് കൊൽക്കത്ത ഒതുക്കിയത്. വെടിക്കെട്ടുകാരടങ്ങിയ ബാറ്റിംങ്ങ് നിരയിൽ ഏഴു പേരാണ് രണ്ടക്കം തികയ്ക്കാനാവാതെ മടങ്ങിയത്. പന്തെറിഞ്ഞ കൊൽക്കത്ത ബൗളർമാർക്കെല്ലാം വിക്കറ്റ് ലഭിച്ചു. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈദരാബാദ് – 113 

കൊൽക്കത്ത 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ തകർത്തു കളയുന്ന തുടക്കമാണ് കൊൽക്കത്തക്ക് ലഭിച്ചത്. സ്കോർബോർഡിൽ 10 തികയും മുമ്പ് വെടിക്കെട്ട് ഓപ്പണർമാരായ ഹെഡും അഭിഷേകും മടങ്ങി. അഞ്ചു പന്തിൽ അഭിഷേക് രണ്ടു റൺ എടുത്തപ്പോൾ, ആദ്യ പന്തിൽ തന്നെ ഡക്കായി മടങ്ങാൻ ആയിരുന്നു ഹെഡിന്റെ വിധി. കളി പിടിക്കാൻ കളത്തിലെത്തിയ തൃപാത്തിയും (13 പന്തിൽ 9) സ്കോർ 21 ൽ എത്തിച്ച് മടങ്ങി. അഭിഷേകിനെയും തൃപാതിയെയും സ്റ്റാർക്ക് മടക്കിയപ്പോൾ, വൈഭവിനായിരുന്നു ഹെഡിന്റെ വിക്കറ്റ്. മാക്രത്തിനൊപ്പം നിതീഷ് കുമാർ റെഡി രക്ഷകൻ ആകുമെന്ന് ഹൈദരാബാദ് ആരാധകർ പ്രതീക്ഷിച്ചു നിൽക്കേ വില്ലനായി ഹർഷിത് റാണ എത്തി. പത്തു പന്തിൽ 13 റൺ എടുത്ത , ഇന്നിംഗ്സിലെ ആദ്യ സിക്സ് പറത്തിയ നിതീഷ് കുമാർ റെഡിയെ ഗുർബാസിന്റെ കൈകളിൽ എത്തിച്ചാണ് റാണ ആദ്യ വിക്കറ്റ് നേടിയത്. 62 ൽ മാക്രത്തിനെ സ്റ്റാർക്കിന്റെ കയ്യിൽ എത്തിച്ച് റസൽ വീണ്ടും ഹൈദരാബാദിനെ അപകടത്തിലാക്കി. 

ഇമ്പാക്ട് സബായി എത്തിയ ഷഹബാസ് , യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാതെ ഏഴു പന്തിൽ എട്ടു റണ്ണുമായി വരുൺ ചക്രവർത്തിക്കു  മുന്നിൽ വീണു. 77 ൽ അബ്ദുൽ സമദും (4 ) , 90 ൽ ക്ലാസനും (16) വീണതോടെ ഹൈദരാബാദ് 100 കടക്കുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു ബാക്കി. ഉനത് കട്ടും കമ്മിൻസും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഹൈദരാബാദിനെ കഷ്ടിച്ച് നൂറുകടത്തി.  10 പന്തിൽ 4 റൺ എടുത്ത ഉനദ്കട്ട് 113 ൽ വീണു. ഇതോടെ എത്രനേരം ഹൈദരാബാദ് മുന്നോട്ടുപോകും എന്നത് മാത്രമായിരുന്നു ആകാംഷ. റണ്ണുയർത്താൻ ആഞ്ഞടിച്ച കമ്മിൻസ് ( 19 പന്തിൽ 24 ) റസലിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങിയതോടെ 113ന് ഹൈദരാബാദിലെ എല്ലാവരും പുറത്തായി. കൊൽക്കത്തക്ക് വേണ്ടി റസൽ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും രണ്ടും , വരുൺ ചക്രവർത്തിയും സുനിൽ നരനും വൈഭവം അറോറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിംഗിൽ , ആദ്യം തന്നെ സുനിൽ നരനെ നഷ്ടമായെങ്കിലും ആക്രമിച്ചു തന്നെയാണ് കൊൽക്കത്ത കളിച്ചത്. രണ്ടു പന്തിൽ ആറ് റണ്ണുമായാണ് സുനിൽ മടങ്ങിയത്. പിന്നാലെ ഒത്തുചേർന്ന ഗുർബാസും (32 പന്തിൽ 39)  വെങ്കിടേഷ് അയ്യരും (52) ചേർന്ന് അതിവേഗം കൊൽക്കത്തെ വിജയത്തിലേക്ക് അടുപ്പിച്ചു. വിജയത്തിന് 12 റൺ അകലെ ഗുർബാസ് ഷഹബാസ് അഹമ്മദിനെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായെങ്കിലും കൊൽക്കത്ത തെല്ലും പതറിയില്ല. ശ്രേയസ് അയ്യരും (6) വെങ്കിടേഷും ചേർന്ന് കളി ഫിനിഷ് ചെയ്തു. 

Hot Topics

Related Articles