കോട്ടയം : കോട്ടയം കാരാപ്പുഴയിൽ നിന്നും .08 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ.കാരാപ്പുഴ പതിനാറിൽ കടവിൽ ഭാഗത്തുനിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. കാരാപ്പുഴ സ്വദേശികളായ കൃഷ്ണനുണ്ണി (23) ഹരീഷ് മോഹൻ (23) എന്നിവരാണ് പിടിയിലായത് .08 ഗ്രാം എംഡിഎംഎയും രണ്ട് മൊബൈൽ ഫോണുകളും ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ ആർ.ദർശക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.എക്സൈസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി എസ് സുരേഷ്, സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി ആനന്ദ് രാജ്, എം നൗഷാദ്, ഹരിഹരൻ പോറ്റി, എം മാനുവൽ, പ്രിവന്റ്റ്റീവ് ഓഫീസർ അഫ്സൽ കെ, സിവിൽ എക്സൈസ് ഓഫീസർ യേശുദാസ് ടി.എ,വനിത എക്സൈസ് ഓഫീസർ സബിത കെ.ബി, പ്രിയ കെ.എം, എക്സൈസ് ഡ്രൈവർ ബിബിൻ ജോയ്, സൈബർ സെൽ സിവിൽ എക്സൈസ് ഓഫീസർ ഷാനു കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

