കോട്ടയം : എം.ജി.സർവ്വകലാശാല 2024-25ലെ എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്കീം) അവാർഡുകളുടെ നിറവിൽ ബസേലിയസ് കോളേജ്. മികച്ച രണ്ടാമത്തെ കോളജ്, സമഗ്രസംഭാവന പുരസ്കാരം, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളന്റിയേഴ്സ് ഉൾപ്പെടെ നാലു പുരസ്കാരങ്ങൾ ബസേലിയസിന്. സർവ്വകലാശാലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിറ്റായി ബസേലിയസ് കോളജ് (നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നമ്പർ 5) തിരഞ്ഞെടുക്കപ്പെട്ടു.
എൻ.എസ്. എസ്സിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. അൻസർ മെമ്മോറിയൽ അവാർഡ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി ഡോ. മഞ്ജുഷ വി. പണിക്കരേയും മികച്ച വോളൻ്റിയേഴ്സായി കെ. ആദിത്യൻ, മെറിൻ മറിയം ജോൺ എന്നിവരേയും തിരഞ്ഞെടുത്തു. അമലഗിരി ബി.കെ. കോളജിൽ നടന്ന സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോട്ടോ 1: സമഗ്രസംഭാവനയ്ക്കുള്ള ഡോ. അൻസർ മെമ്മോറിയൽ പുരസ്കാരം നേടിയ ബസേലിയസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ്. ഫോട്ടോ 2: മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ വി. പണിക്കർ. ഫോട്ടോ 3&4: മികച്ച വോളന്റിയേഴ്സ് കെ. ആദിത്യൻ, മെറിൻ മറിയം ജോൺ.


