കോട്ടയം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ഒളിമ്പിക് വേവ് 2026 പരിപാടിയുടെ ജില്ലാ ഉദ്ഘാടനം മാർച്ച് 12ന്

കോട്ടയം : കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 2026 ഒളിമ്പിക് വേവ് പരിപാടിയുടെ ജില്ലാ ഉദ്ഘാടനം മാർച്ച് 12-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.കോട്ടയം മുനിസിപ്പൽ ചെയർമാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.2026 ഒളിമ്പിക് വേവിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്‌സിനും, കോട്ടയം നഗരസഭയിലെ ഹെൽത്ത് വർക്കേഴ്സ്, ആശ വർക്കേഴ്‌സ്‌, ഹരിത കർമ്മ സേന അംഗങ്ങൾ, വാർഡ് കൗൺസിലേഴ്‌സ് എന്നിവർക്കായി ബേസിക് ലൈഫ് സേവിംഗ് (Basic Life Saving) എന്ന സർട്ടിഫിക്കറ്റ് കോഴ്സ‌് സൗജന്യമായി നൽകുന്നതാണ്.

Advertisements

കാഞ്ഞിരപ്പള്ളി മേരി ക്വീൻ ഹോസ്‌പിറ്റൽ ടീമിന്റെ സഹകരണത്തോടെ നടത്തുന്ന ഈ കോഴ്‌സിൽ CPR ട്രെയിനിങ് ഉൾപ്പെടെയുള്ള ബേസിക് ഫസ്റ്റ് എയ്‌ഡ് പരിശീലനവും നൽകും.കൂടാതെ ഹെൽത്ത് വർക്കേഴ്‌സിന് ആവശ്യമായ ഗ്ലൗസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും കോട്ടയം ജില്ലാ ഒളിമ്പിക് അസോസിയേഷൻ സൗജന്യമായി വിതരണം ചെയ്യുന്നതാണ്.സമൂഹത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക പരിശീലനം കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Hot Topics

Related Articles