ജൻ ശിക്ഷൻ സൻസ്ഥാന്റെ വനിതാ ദിന ആഘോഷം നടത്തി

കോട്ടയം : കേന്ദ്ര ഗവണ്മെന്റ് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ കോട്ടയത്ത്‌ പ്രവർത്തിച്ചു വരുന്ന ജൻ ശിക്ഷൻ സൻസ്ഥാന്റെ വനിതാ ദിന ആഘോഷം ജില്ലാ പഞ്ചായത്ത്‌ മെമ്പർ തോമസ് കുന്നപ്പള്ളി നിർവഹിച്ചു. ജെ. എസ്. എസ് ഡയറക്ടർ മിനി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ. എസ്. എസ്. ചെയർമാൻ അഡ്വ. പി. എ സലിം സ്വാഗതം ആശംസിച്ചു. ഡോ. ലില്ലി കുട്ടി ജേക്കബ് ( പ്രിൻസിപ്പാൾ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാഞ്ഞിരപ്പള്ളി വനിതാദിന സന്ദേശം നൽകി. 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രധാന സന്ദേശം ‘ Give to Gain ‘ എന്നതാണ്. ഈ ആശയം നമ്മെ ഓർമിപ്പിക്കുന്നത്, സ്ത്രീകൾക്ക് അവസരങ്ങളും പിന്തുണയും വേദി യും നൽകുമ്പോൾ അതിന്റെ ഗുണഫലം സമൂഹം ഒട്ടാകെ ലഭിക്കും എന്നതാണ്. സ്ത്രീകൾക്ക് നാം നൽകുന്ന സമയം, വിഭവങ്ങൾ മാർഗ്ഗനിർദ്ദേശം, പ്രോത്സാഹനം – ഇവയെല്ലാം സമൂഹത്തിന്റെ സമഗ്ര വളർച്ചക്കും നവീകരണത്തിനും ന്യായ സമത്വത്തിനും വഴിയൊരുക്കുന്നു എന്ന് അവർ വിശദീകരിച്ചു. 2025-2026 വർഷത്തെ പഠിതാ ക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ബി ഒ എം മെമ്പർ ജെ എസ് എസ് കോട്ടയം ജെസ്സി ഷാജൻ നിർവഹിച്ചു.

Advertisements

2025.2026 ലെ മികച്ച റിസോഴ്സ് പേർസൺ മാർക്കുള്ള അവാർഡ് വിതരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. പി. എ ഷമീർ നിർവഹിച്ചു നോബിൾ എം ജോർജ്, ബിജി ജോസഫ് , സുനി പത്യാല എന്നിവർ ആശംസകൾ നടത്തുകയും ചെയ്തു

Hot Topics

Related Articles