കോട്ടയം: ലഹരിയ്‌ക്കെതിരെ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ ലഹരി വിരുദ്ധ ഷട്ടിൽ ടൂർണമെന്റ് സ്മാഷപ്പ് ഡ്രഗ്‌സിൽ പുലർച്ചെ വരെ നീണ്ട മത്സരങ്ങൾക്കൊടുവിൽ ഇരട്ടകൾക്ക് വിജയം. ഇരട്ടകളായ ജോംസിനും സ്‌റ്റൈഫിനുമാണ് ആൽക്കോൺ കോൺട്രാക്ടിംങ് സ്‌പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും സ്വന്തമാക്കിയത്. എറണാകുളത്തു നിന്നും എത്തിയ ദിനൂപും, ഷാഫിയുമാണ് റണ്ണേഴ്‌സ് അപ്പായത്. കോട്ടയം സ്വദേശികളായ ഫസലും, രതീഷും, കടുത്തുരുത്തി സ്വദേശി ജെബിനും ജോസുമാണ് സെമിഫൈലിസ്റ്റുകളായത്. ഓപ്പൺവിഭാഗത്തിൽ എറണാകുളം സ്വദേശികളായ ഷിജാസും ഹരിയുമാണ് ആൽക്കോൺ കോൺട്രാക്ടിംങ് സ്‌പോൺസർ ചെയ്യുന്ന ട്രോഫിയും ക്യാഷ് പ്രൈസും സ്വന്തമാക്കിയത്. കൊല്ലം ആലപ്പുഴ സ്വദേശികളായ ഫൈസലും, അമ്പിളിയുമാണ് റണ്ണേഴ്‌സ്അപ്പായത്. സെമി ഫൈനലിൽ അതുലും, ജെയ്‌സണും, ജിബിൻ കായംകുളവും ദീപക് കോഴിക്കോടുമാണ് മത്സരിച്ചത്. വിജയികൾക്ക് ജാഗ്രതാ ന്യൂസ് ലൈവ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈഎംസിഎ ഷട്ടിൽ ബാഡ്മിന്റൺ കമ്മിറ്റി അംഗങ്ങളായ അഖിൽ ചെറിയാനും, ശംഭുവുമായിരുന്നു ടൂർണമെന്റ് കോ ഓർഡിനേറ്റർമാർ. ജാഗ്രതാ ന്യൂസ് ലൈവ് ഷട്ടിൽ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ റോണി ബാബു, പ്രശാന്ത് ജോസഫ്, സൂര്യശങ്കർ, വിഷ്ണു പ്രതാപ്, ബബിലു ഫെലിക്‌സ് രാജ് എന്നിവർ പ്രസംഗിച്ചു. ആൽക്കോൺ കോൺട്രാക്ടിംങ് ആയിരുന്നു മത്സരത്തിന്റെ മുഖ്യ സ്‌പോൺസർമാർ. എം.ജെ ആന്റ് കമ്പനി, ക്യാപിറ്റൽ ഫിൻ, ഈയിൽക്കടവ് ആൻസ് കൺവൻഷൻ സെന്റർ, ഏഷ്യൻ ചിപ്പ്‌സ് , അഞ്ചാനി സിനിമാസ് എന്നിവരായിരുന്നു സഹ സ്‌പോൺസർമാർ. വെള്ളിയാഴ്ച വൈകിട്ട് നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിച്ച മത്സരങ്ങൾ ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കളാണ് ഉദ്ഘാടനം ചെയ്തത്.