മുംബൈ: ഐപിഎല്ലിന് മുമ്പ് മുന്‍ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കറ്റ് വിശ്രമത്തിലുള്ള പേസര്‍ ജസപ്രീത് ബുമ്രക്ക് ഐപിഎല്‍ മത്സരങ്ങളും നഷ്ടമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്ലിലെ ആദ്യ രണ്ടാഴ്ചയെങ്കിലും ബുമ്രക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുംബൈയുടെ ആദ്യ നാലു കളികളിലും ബുമ്രക്ക് കളിക്കാനായേക്കില്ല. അടുത്ത മാസത്തോടെ മാത്രമെ ബുമ്ര മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരു. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ബുമ്രക്ക് ചാമ്ബ്യൻസ് ട്രോഫി പൂര്‍ണമായും നഷ്ടമായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ബുമ്ര.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ സാഹചര്യത്തില്‍ ബുമ്രക്ക് ഏപ്രില്‍ ആദ്യവാരം മാത്രമെ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനാകു എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നേരിയ തോതില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും ചെറിയ ചെറിയ സ്പെല്ലുകള്‍ മാത്രമാണ് ബുമ്ര ഇപ്പോള്‍ എറിയുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മാത്രമെ ബുമ്രക്ക് മുംബൈ ഇന്ത്യൻസിനൊപ്പം എന്ന് ചേരാന്‍ കഴിയുമെന്ന് വ്യക്തമാവു.