കോട്ടയം. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ ജനവിധിയുണ്ടാവുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലെത്തുന്ന ജനവിധി 2024 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലെ ഇന്ത്യാ സംഖ്യത്തിന്റെ മുന്നേറ്റത്തിന് ഉണര്‍വ് പകരും. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള ജനക്ഷേമപദ്ധതികള്‍ കെ.എം മാണിയുടെ സംഭാവനയാണ്. ആറ് പതിറ്റാണ്ടുകളായി കര്‍ഷകരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച കേരള കോണ്‍ഗ്രസ് (എം) കേരളരാഷ്ട്രീയത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന അവിഭാജ്യഘടകമായി മാറിയത് അഭിമാനകരമാണെന്നും ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) 60-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റബര്‍ കര്‍ഷകരോട് കടുത്ത വിവേചനം പുലര്‍ത്തുകയും റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഒക്‌ടോബര്‍ 17 ന് രാജ്ഭവന് മുന്നില്‍ കര്‍ഷകധര്‍ണ്ണ സംഘടിപ്പിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധം തുടരുന്ന ഇസ്രയേലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ ഉള്‍പ്പടെയുള്ള ആയിരകണക്കിന് മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തി. കെ.എം മാണിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ഛന നടത്തിയ ശേഷം ജന്മദിനകേക്ക് മുറിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വൈസ് ചെയര്‍മാന്മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍എമാരായ പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.