ഫാ.ജോസഫ് നെടിയകാലായിൽ വി.സി

കോട്ടയം: വിൻസെൻഷ്യൽ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് അംഗമായ ഫാ.ജോസഫ് നെടിയകാലായിൽ വി.സി (79) നിര്യാതനായി. സംസ്‌കാരം നാളെ ഡിസംബർ ഏഴ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ. കടുത്തുരുത്തി വാലാച്ചറി നെടിയകാലായിൽ പരേതരായ ദേവസ്യ – അന്നമ്മ ദമ്പതികളുടെ മകനാണ് പരേതൻ. വിൻസെൻഷ്യൻ സഭയുടെ തോട്ടകം ആശ്രമത്തിലും കുറവിലങ്ങാട്, തൊടുപുഴ, ഇലന്തൂർ എന്നീ ആശ്രമങ്ങളുടെ ഹൗസ് സുപ്പീരിയർ, കലൂർ, കുറവിലങ്ങാട് ആശ്രമങ്ങളിൽ പ്രവർത്തിച്ചുവന്ന ബാലഭവന്റെ ദീർഘകാല ഡയറക്ടർ , കുറവിലങ്ങാട്, തൊടുപുഴ, ഡിപോൾ സ്‌കൂളുകളിൽ ബർസാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിൻസെൻഷ്യൻ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ ആദ്യകാല പ്രൊവിഷ്യൽ ഇക്കണോമായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോർജ് ദേവസ്യ നെടിയകാലായിൽ, പരേതനായ ത്രേസ്യാമ്മ ജോസഫ് കാറുകുളം കുറുപ്പന്തറ, പരേതനായ മറിയാമ്മ വർഗീസ് കടുങ്ഹാപ്പള്ളിൽ മാൻവെട്ടം, സിസ്റ്റർ ഏലീശ്വ നെടിയകാലായിൽ ഡിഎസ്എഫ്എസ് (ഇറ്റലി), ഫാ.ബെന്നി കാറുകുളം (ക്ലരീഷൻ) സഹോദരിപുത്രനും, സിസ്റ്റർ ആൻ വിനീത എൽ.എസ്.സി (ജർമ്മനി) സഹോദരപുത്രിയുമാണ്.

Advertisements

Hot Topics

Related Articles