കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കൺവൻഷനും സ്വീകരണവും ജൂലൈ 26 ഞായറാഴ്ച കായംകുളത്ത്

കായംകുളം: കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കൺവൻഷനും സ്വീകരണവും ജൂലൈ 26 ഞായറാഴ്ച കായംകുളത്ത് നടക്കും. സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.സി.എഫ്.ഇ.എ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ചികിത്സാ സഹായ നിധി വിതരണം മന്ത്രി എം.ലിജു നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഇ.സമീർ മുഖ്യാതിഥിയാകും. സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജുവിനെ കെ.എസ്.സി.സി.എഫ്.ഇ.എ മലപ്പുറം ജില്ലാ പ്രസിഡന്റും, കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ വി.ബാബുരാജ് സ്വീകരിക്കും. ദേശീയ അത്‌ലറ്റിക്‌സ് മീറ്റ് ലോങ് ജമ്പിൽ റെക്കോർഡ് സ്വന്തമാക്കിയ ആൻസി സോജനെ ചടങ്ങിൽ ആദരിക്കും. അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സനൂജ് കുരുവട്ടൂർ സ്വീകരണം നൽകും.

Advertisements

Hot Topics

Related Articles