കോട്ടയം : എൻറോൾമെന്റ് കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാവുന്നവരെ സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന എല്ലാ ജൂനിയർ അഭിഭാഷകർക്കും നിബന്ധനകൾ വയ്ക്കാതെ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു.
കേരള ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച യുവ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കി തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ ജൂനിയർ അഭിഭാഷകർക്ക് ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. കുടുംബത്തിൻറെ വരുമാനം സ്റ്റൈപ്പൻഡ് നൽകുന്നതിനുള്ള മാനദണ്ഡമാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ നിയമസഹായം ലഭ്യമാക്കുന്നതിനും അഭിഭാഷകർ തങ്ങളുടെ തൊഴിലിൽ ഉറച്ചുനിൽക്കുന്നതിനും ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് , അഡ്വ. പി. കെ. ലാൽ, അഡ്വ.ജിമ്മി ജോർജ്, അഡ്വ.മോർണി കുര്യാക്കോസ്, അഡ്വ.അബേഷ് അലോഷ്യസ്, അഡ്വ.ജേക്കബ് ഷൈൻ, അഡ്വ.ടോബിയാസ് ടി. മാത്യു, അഡ്വ.ജയ്മോൻ ജോസ്, അഡ്വ. അലക്സ് തോമസ്, അഡ്വ. ജോമോൻ തോമസ് ,അഡ്വ. അരുൺ വടക്കൻ, അഡ്വ ടോം കെ ജോസ്, അഡ്വ അലോഷ്യസ് മഠത്തിനകം, അഡ്വ.റെനിൽ രാജു,അഡ്വ ഗില്ലറ്റ് ഈനാസ് , അഡ്വ ആഗനറ്റ് ജെറാഡ്, അഡ്വ.ഡോണ അഗസ്റ്റിൻ ,അഡ്വ.എലിസബത്ത് ജോർജ് ,അഡ്വ ഇമ്മാനുവേൽ സിറിയക്, അഡ്വ. ജെനി അഗസ്റ്റിൻ, അഡ്വ റിച്ചു റോയിസ്,അഡ്വ.അജിത് ഇമ്മാനുവേൽ ,അഡ്വ.റോണി ജോസഫ്,അഡ്വ.ക്രിസ്റ്റി വർഗീസ്,അഡ്വ.അഖിൽ ജയൻ,അഡ്വ.നൗഫൽ റഷീദ്,അഡ്വ.അലൻ ജോർജ്,അഡ്വ.സ്റ്റീഫൻ ബാബുഎന്നിവർ പ്രസംഗിച്ചു.


