കോട്ടയം : എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി.യിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻപിൽ ആഹ്ളാദ സദസ്സ് നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി ബിന്ധു എസ്. അധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമതി സോന പി.ആർ. ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതിഷ് ജോർജ്,സംസ്ഥാന വനിതാ ഫോറം കൺവീനർ ശ്രീമതി ത്രേസ്യാമ്മ മാത്യു,.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ്, തങ്കം ടി.എ, സജീനി ടി. മാത്യു, റോണി ഐസക്ക്, രേഖ ജി., എബിനി കെ. ജോയി, റഷീദ, സന്ധ്യ ചന്ദ്രശേഖരൻ, മേരി മോൾ ജോസഫ് കെ. എന്നിവർ സംസാരിച്ചു.
Advertisements


