വനിതകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് സിപിഎം; ഭാവിയിൽ കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വരുമെന്ന് കെ കെ ശൈലജ

കൊല്ലം: ഭാവിയില്‍ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ. വനിതകള്‍ മുഖ്യമന്ത്രിയാകുന്നതിന് സിപിഎം എതിരല്ല. വനിതകള്‍ക്ക് എപ്പോഴും പരിഗണന നല്‍കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ശൈലജ വ്യക്തമാക്കി.

Advertisements

സ്ത്രീകള്‍ ലോകത്ത് 50 ശതമാനമുണ്ട്. സ്ത്രീ പ്രാതിനിഥ്യം എല്ലാ മേഖലയിലും വർദ്ധിക്കണം. സ്ത്രീകള്‍ ലോകത്ത് 50 ശതമാനമുണ്ട്. വനിതകള്‍ കൂടുതല്‍ വളർന്നുവരുന്നുണ്ട്. പാർട്ടിയില്‍ വനിതാ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നു. ഇനിയും വർദ്ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെ വനിതകള്‍ ആയി. ഇനി ജില്ലാ സെക്രട്ടറിയായി വരും’- കെകെ ശൈലജ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർട്ടി ജനറല്‍ സെക്രട്ടറിക്ക് വനിതയും പുരുഷനുമില്ലെന്ന് പിബി അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. പാർട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നവരാണ് സെക്രട്ടറിയായി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ചും വൃന്ദ കാരാട്ട് പ്രതികരിച്ചു. ആശാ വർക്കർമാർക്ക് നീതി ലഭിക്കണം. അവരെ സ്ഥിരം തൊഴിലാളികളാക്കി മാറ്റണമെന്നതാണ് പാർട്ടി നിലപാട്. അവർക്ക് ന്യായമായ വേതനം ലഭിക്കണം. അതേസമയം കേന്ദ്രാവിഷ്‌കരണ പദ്ധതിയാണ് ആശയെന്ന് മറന്നുപോകരുതെന്നും വൃന്ദ കൂട്ടിച്ചേർത്തു.

Hot Topics

Related Articles