‘ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയത് ഇ.പി. ജയരാജൻ’; പാര്‍ട്ടിയില്‍ നിന്ന് ഭീഷണി വന്ന് പിന്മാറിയതെന്നും കെ. സുധാകരന്‍

കണ്ണൂർ : ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്. ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നു. പാർട്ടിയില്‍ നിന്ന് ഭീഷണി വപ്പോള്‍ ജയരാജന്‍ പിന്മാറി. ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗള്‍ഫില്‍ വച്ചാണ്. ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്‌. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്. പാര്‍ട്ടി സെക്രട്ടറി ആവാത്തത്തില്‍ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ്‌ ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Hot Topics

Related Articles