ആൻ്റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യം: പി എഫ് ഐ യെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് എ കെ ആൻ്റണി :കെ. സുരേന്ദ്രൻ

കൊച്ചി: കോൺഗ്രസ് അധികാരത്തിൽ മടങ്ങി വരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

Advertisements

ഭൂരിപക്ഷത്തെ ദ്രോഹിച്ച പാർട്ടിയാണ് കോൺഗ്രസ്. രാമ ക്ഷേത്ര നിർമാണത്തിന് എതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മാറാട് ഉൾപ്പെടെ മുസ്ലിം മതമൗലികവാദികളെ പിന്തുണച്ചു. പി എഫ് ഐ യെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച എ കെ ആൻ്റണി ന്യൂനപക്ഷ വർഗീയതയെ താലോലിക്കുന്നയാളാണെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ പി ജയരാജൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ മുഖ്യമന്ത്രിയെന്താണ് നടപടിയെടുക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

മതഭീകരവാദം തുടച്ചു നീക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാരെന്നും, ഇതിൻ്റെ ഭാഗമാണ് പി എഫ് ഐ കേന്ദ്രങ്ങളിലെ സംസ്ഥാന വ്യാപക എൻ ഐ ഐ റെയ്ഡെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.