കൊച്ചി : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസിൽ കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് നീട്ടി. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച്ചത്തേക്ക് നീട്ടുകയായിരുന്നു.
ജസ്റ്റീസ് ബച്ചു കുര്യന്റെ ബെഞ്ചാണ് അപേക്ഷ മാറ്റിയത്.വിദ്യ കഴിഞ്ഞ 14 ദിവസമായി ഒളിവിലാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് എന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ല, കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യാ കോടതിയെ അറിയിച്ചിരുന്നു. വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.