കാപ്പ കേസിലെ പ്രതിയെയും  സുഹൃത്തിനെയും എം.ഡി.എം.എയുമായി പിടികൂടി

കാപ്പ നിയമപ്രകാരം കണ്ണൂർ റേഞ്ച് ഡിഐ.ജി നാടുകടത്തിയ പ്രതിയെയും സുഹൃത്തിനെയും എം ഡി എം എ യുമായി പിടികൂടി. കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി അമ്പലത്തറ ഏഴാംമൈൽ പറക്കളായി കായലടുക്കത്തെ കിച്ചു എന്ന വി. റംഷീദ് (30), സുഹൃത്ത് മൂന്നാം മൈലിലെ മിഷ്ബ് മൻസിലിലെ ടി എം.സുബൈർ (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Advertisements

കാഞ്ഞങ്ങാട് ഡിവൈഎസ്.പി.പി.ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരുവരെയും ഹൊസ്ദുർഗ് എസ്.ഐ.കെ.പി.സതീഷും സംഘവും അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹന പരിശോധനക്കിടെ പടന്നക്കാട് വെച്ച്
കെ.എൽ. 01. എ കെ. 160 നമ്പർ കാറിൽ നിന്നുമാണ് 1.880 ഗ്രാം
മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി പ്രതികളെ പോലീസ് പിടികൂടിയത്. വാഹന പരിശോധനയിൽ  ഡിവൈഎസ്.പി.പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.  അബുബക്കർ കല്ലായി, സിവിൽ പോലീസ് ഓഫീസർമാരായ നികേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു ഹൊസ്ദുർഗ്, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കു മരുന്ന്കടത്ത് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ റംഷീദ് എന്ന കിച്ചുവിനെ കണ്ണൂർ റേഞ്ച് ഡി ഐ.ജി. കാസറഗോഡ് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.

Hot Topics

Related Articles