കടുത്തുരുത്തി വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

കടുത്തുരുത്തി : ചരിത്രപ്രസിദ്ധ തീര്‍ത്ഥാടന ദൈവാലയമായ കടുത്തുരുത്തി വലിയപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും വലിയ പള്ളിയുടെ കല്ലിട്ട തിരുനാളും 2023 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. 1-ാം തീയതി രാവിലെ 6 മണിക്ക് വികാരി ഫാ. അബ്രഹാം പറമ്പേട്ട് പതാക ഉയര്‍ത്തും. 6.15 ന് വി. കുര്‍ബാനയും സന്ദേശവും താഴത്തുപള്ളി അസിസ്റ്റന്റ് വികാരി ഫാ. ബിനോയി കിഴക്കേപറമ്പില്‍. തുടർന്ന്  7.15  നും വൈകുന്നേരം 5 നും വി. കുര്‍ബാനകള്‍ ഉണ്ടായിരിക്കും. 

Advertisements

ഈ കുര്‍ബാനയെ തുടര്‍ന്ന് വചന പ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2-ാം തീയതി രാവിലെ 6 മണിക്ക് ജപമാലയും തുടര്‍ന്ന് 6.30 ന് വി. കുര്‍ബാനയും സന്ദേശവും, ഫാ. ഗ്രെയിസണ്‍ വേങ്ങയ്ക്കല്‍.

 3-ാം തീയതി ഞായറാഴ്ച രാവിലെ 6.30 ന് ജപമാലയും തുടര്‍ന്ന് 7 മണിക്ക് വി. കുര്‍ബാനയും സന്ദേശവും, ഫാ. സ്റ്റാന്‍ലി മാങ്ങാട്ട്. അന്ന് 9.30 നും വി. കുര്‍ബാന ഉണ്ടാകും.

4-ാം തീയതി തിങ്കളാഴ്ച രാവിലെ 6 മണിക്ക് ജപമാല തുടര്‍ന്ന് വി. കുര്‍ബാനയും സന്ദേശവും, ഫാ. ടൈറ്റസ് തട്ടാമറ്റം.  6-ാം തീയതി ബുധനാഴ്ച രാവിലെ 6 മണിക്ക് ജപമാല, തുടര്‍ന്ന് വി. കുര്‍ബാനയും സന്ദേശവും, ഫാ. ബിബിൻ ചക്കുങ്കല്‍. 7-ാം തീയതി വ്യാഴാഴ്ച രാവിലെ 6 മണിക്ക് ജപമാല തുടര്‍ന്ന് വി. കുര്‍ബാനയും സന്ദേശവും, ഫാ. ജോസഫ് പുതുപ്പറമ്പില്‍. 

8-ാം തീയതിയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും ദൈവാലയത്തിന്റെ കല്ലിട്ടതിരുനാളും ആഘോഷിക്കുക.  അന്നേദിവസം രാവിലെ 6 മണിക്ക് ജപമാല തുടര്‍ന്ന് ആഘോഷമായ തിരുനാൾ  പാട്ടുകുര്‍ബാനയും സന്ദേശവും, ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍. കുര്‍ബാനയ്ക്കു ശേഷം പ്രദക്ഷിണവും സമാപനാശീര്‍വാദവും ഉണ്ടാകും. 

Hot Topics

Related Articles