സദാചാര പൊലീസാകാനില്ല; കറുകച്ചാലിലെ വൈഫ് സ്വാപ്പിംങിൽ പരസ്പര സമ്മതം ഉണ്ടെങ്കിൽ ഇടപെടില്ലെന്നു ജില്ലാ പൊലീസ് മേധാവി; വ്യാജ പ്രചാരണങ്ങൾ പൊളിച്ചടുക്കി എസ്.പിയുടെ മറുപടി

കറുകച്ചാൽ: കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. മലയാളി സമൂഹത്തിൽ ഇത്തരം നീക്കങ്ങൾ ഉണ്ട് എന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഈ വിഷയത്തിൽ ആണ് കോട്ടയം ജില്ലാ പൊാലീസ് മേധാവി ഡി ശിൽപ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി ശില്പ വിശദീകരിച്ചു.

Advertisements

പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പൊലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഫലത്തിൽ മോറൽ പൊലീസിംഗ് ആയി ഇതു മാറും എന്നാണ് പൊലീസ് മേധാവി പറയുന്നത്. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി എടുക്കാൻ ആകു എന്നും ഡി ശില്പ വ്യക്തമാക്കി. അല്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പൊലീസ് മേധാവി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പിടിക്കാൻ പൊലീസിന് ആയത്. ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസിൽ അറസ്റ്റിൽ ആകാൻ ഉള്ളത്.

ഇതിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ ആണ് ഇയാൾ ഇപ്പോൾ ഉള്ളത് എന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മറ്റു രണ്ടുപേരും ഒളിവിൽ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.

സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറഞ്ഞിരുന്നു.അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ പറഞ്ഞിരുന്നു.

നിരവധി കുട്ടികൾ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരൻ വെളിപ്പെടുത്തി. മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പൊലീസ് ചൂണ്ടികാണിക്കുന്നത്. ഏതായാലും അയ്യായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അതിലൊന്നും തുടർ നടപടി എടുക്കാൻ ആകാത്ത അവസ്ഥയിലാണ് കോട്ടയം പൊലീസ്.

Hot Topics

Related Articles