കുറവിലങ്ങാട് : കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ ഭഗവാന് കൊടിയേറ്റ് നടന്നു. ക്ഷേത്രം തന്ത്രി കുമരകം എം എൻ ഗോപാലൻ തന്ത്രി, മേൽശാന്തി ടി. കെ. സന്ദീപ് ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കാളികാവ് ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ. പി. വിജയൻ, വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി എൻ തമ്പി, ദേവസ്വം എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ, കളത്തൂർ, കുറവിലങ്ങാട്, കാളികാവ്, ഇലക്കാട് എസ് എൻ ഡി പി ശാഖ ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഇന്നലെ വൈകിട്ട് തോട്ടുവാ അറക്കൽ വി. എൻ. പ്രഭാകരൻ കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചത്തിന് ശേഷം ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ നടന്ന വിവിധ പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. നൂറുകണക്കിന് ഭക്തർ കൊടിയേറ്റ് ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 8.30 ന് ശ്രീഭൂതബലി, ശ്രീബലി, 9 ന് നവകം, പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ച ശ്രീബലി, കളത്തൂർ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ മുളവേലി ജംഗ്ഷനിൽ നിന്നും താലപ്പൊലി ഘോഷയാത്ര, 6.30 ന് താലപ്പൊലി സമർപ്പണം, 9 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.