പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്; മരിച്ചത് പത്തനംതിട്ട സ്വദേശി

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശിയായ അരവിന്ദാണ്(22) മരിച്ചത്.

Advertisements

ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ആയിരുന്നു അരവിന്ദ്. പരിക്കേറ്റ രണ്ടു പേർ അതിഥി തൊഴിലാളികളാണ്. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിലെ തീപിടിത്തത്തിൽ കമ്പനി സുരക്ഷാ മാനദണ്ഡം പാലിച്ചോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Hot Topics

Related Articles